InternationalQatar

ഖത്തറിന് അഗാധമായ നന്ദി, കടലിൽ വീണയാളെ രക്ഷിച്ചതിൽ പ്രതികരിച്ച് അംബാസിഡർ

ഖത്തർ സമുദ്രാതിർത്തിയിൽ ഒരു വ്യാപാര കപ്പലിൽ നിന്ന് വീണ കൊറിയൻ പൗരനെ തിരഞ്ഞുപിടിച്ച് രക്ഷിക്കാൻ വേഗത്തിലുള്ള സഹായം നൽകിയ ഖത്തർ ഭരണകൂടത്തോട് ദോഹയിലെ റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി അഗാധമായ നന്ദി രേഖപ്പെടുത്തി.

മെയ് 23ന് വാണിജ്യ കപ്പലിലെ ജീവനക്കാരിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കൊറിയൻ പൗരനെ തിരഞ്ഞുപിടിച്ച് രക്ഷപ്പെടുത്താൻ വേഗത്തിൽ നടപടി സ്വീകരിച്ചതിന് ഖത്തറിലെ കൊറിയൻ അംബാസഡർ ലീ ജൂൺ-ഹോ ബന്ധപ്പെട്ട അധികാരികളോട് ആത്മാർത്ഥമായ നന്ദി അറിയിച്ചു.

സംയുക്ത ഓപ്പറേഷനിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുടെ വ്യോമ, നാവിക വിഭാഗം, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ), അമീരി നേവൽ ഫോഴ്സ്, അമിരി എയർഫോഴ്സ്, വാണിജ്യ കപ്പലുകൾ എന്നിവ തീവ്രമായി പ്രവർത്തിച്ചു. കാണാതായ കൊറിയക്കാരനെ കണ്ടെത്താൻ രാത്രി മുഴുവൻ പ്രയത്നിച്ച അവർ മെയ് 24ന് വെള്ളത്തിൽ വീണതിന് 25 മണിക്കൂറിനുള്ളിൽ അതിരാവിലെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.

ആവശ്യമായ വൈദ്യസഹായത്തിനായി ഉടൻ ഹമദ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വ്യക്തിയെ മെയ് 25ന് അംബാസഡർ ലീ ഹമദ് ഹോസ്പിറ്റലിൽ സന്ദർശിച്ചു. സുരക്ഷിതമായി കൊറിയയിലേക്ക് മടങ്ങുന്നതുവരെ എംബസി ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി. മെഡിക്കൽ സംഘത്തിന്റെ പ്രയത്നത്തിനും സഹായത്തിനും ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button