Qatar

ലുസൈൽ സർക്യൂട്ടിൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2023ൽ അമീറും പങ്കെടുത്തു

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2023ന്റെ സമാപനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പങ്കെടുത്തു.

സന്ദർശനത്തിന്റെ തുടക്കത്തിൽ, പങ്കെടുക്കുന്ന ടീമുകൾക്കായി നിയുക്തമാക്കിയ റേസ് മാനേജ്മെന്റ് ഏരിയകളിൽ അമീർ പര്യടനം നടത്തി, പ്രധാന മത്സരത്തിന് മുമ്പുള്ള ഫോർമുല 1 കാറുകളുടെ തയ്യാറെടുപ്പുകളും ബന്ധപ്പെട്ട ഉപകരണങ്ങളും അദ്ദേഹത്തിനു വിശദീകരിച്ചു നൽകി.

റെഡ്ബുൾ ടീമിന്റെ ഡ്രൈവറായ ഡച്ച് സ്വദേശി മാക്‌സ് വെർസ്റ്റപ്പൻ വിജയിച്ച പ്രധാന മത്സരത്തിന് അമീറും സാക്ഷിയായി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും വിശിഷ്ട ശൈഖുമാരും മന്ത്രിമാരും, ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പിന്റെ പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി, ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം എന്നിവർ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button