InternationalQatar

ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളാണ് ഗൾഫ് മേഖലയിൽ അസ്ഥിരതക്കു കാരണമെന്ന് അമീർ

ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളാണ് മേഖലയിൽ പിരിമുറുക്കവും അസ്ഥിരതയും ഉണ്ടാകാൻ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വിശേഷിപ്പിച്ചു.

ഇത്തരം നടപടികൾ ഇസ്രായേൽ നിർത്തിയില്ലെങ്കിൽ പ്രശ്‌നങ്ങൾ നീണ്ടുനിൽക്കുമെന്നും ശനിയാഴ്ച സൗദി നഗരത്തിൽ ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ അമീർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സാഹചര്യത്തിൽ പിരിമുറുക്കം നിലനിൽക്കുന്ന അവസരത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ ഉയർന്നുവരുന്ന അപകടങ്ങൾക്ക് ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്ക് അനുസൃതമായി, ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിന് ഗൗരവമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നതിൽ അമേരിക്കയുടെ ഫലപ്രദമായ പങ്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

അന്തർദേശീയ നിയമങ്ങൾക്കനുസൃതമായി സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാനുള്ള മേഖലയിലെ രാജ്യങ്ങളുടെ അവകാശം അംഗീകരിച്ചുകൊണ്ട്, ഗൾഫ് മേഖലയെയും മിഡിൽ ഈസ്റ്റിനെയും പൊതുവെ ആണവായുധത്തിന്റെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ഞങ്ങളുടെ ഉറച്ച നിലപാട് ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button