InternationalQatar

പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച രാജ്യമായി ഖത്തർ

എച്ച്എസ്ബിസി എക്സ്പാറ്റ് എക്സ്പ്ലോറർ സർവേ 2020 പ്രകാരം ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ ഒന്നായി ഖത്തർ. ഇക്കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ഖത്തർ സ്വന്തമാക്കി.

ആഗോളതലത്തിൽ ആറാം സ്ഥാനത്തുള്ള ഖത്തർ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമതാണ്. സിംഗപ്പൂർ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (14), ബഹ്‌റൈൻ (15), സൗദി അറേബ്യ (19) എന്നിവയാണ് ഗൾഫ് മേഖലയിൽ ഏറ്റവും മികച്ച സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.

താമസിക്കാനുള്ള ഏറ്റവും നല്ല സ്ഥലമെന്ന സ്ഥാനം സ്വിറ്റ്സർലൻഡ് നിലനിർത്തി, ന്യൂസിലാന്റ്, ജർമ്മനി, സ്പെയിൻ, നെതർലാന്റ്സ്, ഓസ്ട്രേലിയ, കാനഡ, അയർലൻഡ് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റു രാജ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button