InternationalQatar

അമേരിക്കൻ പ്രസിഡന്റിനും ഭാര്യക്കും രോഗമുക്തി ആശംസിച്ച് അമീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് 19 രോഗബാധയിൽ നിന്ന് വേഗത്തിൽ കരകയറാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആശംസകൾ നേർന്നു.

“എന്റെ സുഹൃത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് 19ൽ നിന്ന് വേഗത്തിൽ പൂർണ്ണമായി വീണ്ടെടുക്കാൻ എന്റെ ആത്മാർത്ഥമായ ആശംസകൾ.” അമീർ ഇന്നലെ ഒരു ട്വീറ്റിൽ പറഞ്ഞു.

തനിക്കും ഭാര്യക്കും കൊറോണ വൈറസ് പോസിറ്റീവ് ആയ വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button