Qatar

ദോഹ കോർണിഷ് വാട്ടർഫ്രന്റിലുള്ള ആറു കഫേകൾക്ക് ബിഡ് പ്രഖ്യാപിച്ച് അഷ്ഗൽ

ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ഭക്ഷണ പാനീയങ്ങൾ നൽകുന്ന കഫേകളായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആറ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനും പാട്ടത്തിനെടുക്കാനും ബിഡ് പ്രഖ്യാപിച്ചു. ദോഹ കോർണിഷിലെ കടൽത്തീരത്ത് മൂന്ന് പ്ലാസകൾക്കുള്ളിലാണ് കഫേകൾ സ്ഥിതി ചെയ്യുന്നത്.

അൽ ദഫ്‌ന, അൽ കോർണിഷ്, അൽ ബിദ്ദ പ്ലാസകൾ എന്നിവയാണിതെന്നും ഓരോ പ്ലാസയും വാട്ടർഫ്രണ്ടിനെ ബന്ധിപ്പിക്കുന്ന കാൽനട അണ്ടർപാസുമായി യോജിപ്പിച്ചിട്ടുണ്ടെന്നും ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ഖൽദി ചൂണ്ടിക്കാട്ടി.

പല വശങ്ങളിൽ നിന്നും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഇവയിൽ, വാട്ടർഫ്രണ്ട് ഭാഗത്തു നിന്നുള്ള ഓരോ കാൽനട അണ്ടർപാസിലും രണ്ട് യൂണിറ്റുകൾ (കഫേകൾ) ഉൾപ്പെടുന്നു. കൂടാതെ കടലിലേക്കു നോക്കാൻ കഴിയുന്ന തരത്തിൽ ഒരു ഔട്ട്‌ഡോർ ഇരിപ്പിടമുണ്ട്.

ഓരോ കഫേയ്ക്കും വെള്ളം, വൈദ്യുതി, ആവശ്യമായ എല്ലാ കണക്ഷനുകളും എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലേക്കുള്ള കണക്ഷനുകളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് അഷ്ഗൽ ജനറൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് മാനേജർ യൂസഫ് അൽ-ഉബൈദ്ലി സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button