QatarUpdates

അൽ ഖോർ റോഡിൽ സൈക്ലിംഗ്, കാൽനടയാത്ര, ജോഗിംഗ് എന്നിവക്കുള്ള ട്രാക്ക് ആരംഭിച്ചു, ചിത്രങ്ങൾ കാണാം

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അൽ ഖോർ റോഡിന്റെ കിഴക്ക് ഭാഗത്ത് 38 കിലോമീറ്റർ ദൂരത്തിൽ കാൽനടയാത്രക്കും സൈക്ലിംഗിനും ഉപയോഗിക്കാവുന്ന ട്രാക്കുകൾ തുറന്നു.

ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒളിമ്പിക് സൈക്ലിംഗ് ട്രാക്കുമായി സംയോജിപ്പിച്ച ഈ പാത സൈക്ലിംഗ് പരിശീലിക്കാനും ജോഗിംഗിനും കൂടുതൽ അവസരങ്ങൾ നൽകുന്നതിനോടൊപ്പം പൂർണ്ണ സുരക്ഷയും ഉറപ്പാക്കുന്നു.

38 കിലോമീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഈ ട്രാക്ക് 18 അണ്ടർപാസുകളിലൂടെ കടന്നുപോകുന്നതു കൊണ്ട് സുഗമവും തടസ്സമില്ലാത്തതുമായ അനുഭവം നൽകുന്നു. റോഡരികിലുള്ള ട്രാക്കുകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന്, 80 സൈക്കിൾ-പാർക്കിംഗ് പോയിന്റുകൾ, 100 ബെഞ്ചുകൾ, 20 വിശ്രമ സ്ഥലങ്ങൾ എന്നിവയും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button