QatarUpdates

അസാനു ശേഷമുള്ള പ്രാർത്ഥനക്കായുള്ള കാത്തിരിപ്പു സമയം നീട്ടി ഇസ്ലാമികകാര്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങുന്നതിന്റെ ഭാഗമായി ആസാന് ശേഷമുള്ള പ്രാർത്ഥനക്കായുള്ള കാത്തിരിപ്പു സമയം അഞ്ചു മിനുട്ടിൽ നിന്നും പത്തു മിനുട്ടായി വർദ്ധിപ്പിക്കുമെന്ന് ആരംഭിക്കുമെന്ന് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി രണ്ടാമത്തെ ആസാന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുമെന്നും വകുപ്പ് വ്യക്തമാക്കി. ഇസ്‌മാമുകൾക്കും മ്യൂസെൻസിനും പള്ളി മാനേജ്‌മെന്റ് വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഔഖാഫ് ഇതു വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കാൻ അഭ്യർത്ഥിച്ച ഔഖാഫ് നിസ്കാര പായ സ്വയം കൊണ്ടു വരിക, മാസ്ക് ധരിക്കുക, ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കണമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button