Qatar

ഗൾഫ് മേഖലയിലാദ്യത്തെ ബലൂൺ പരേഡുൾപ്പെടെ ആദ്യത്തെ ഈദ് ഫെസ്റ്റിവലിന് നിരവധി പരിപാടികൾ

മെയ് 3 മുതൽ 5 വരെ ദോഹ കോർണിഷിൽ പ്രഥമ ഈദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഖത്തറിന്റെ ടൂറിസം പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന വാർഷിക റമദാൻ ഗബ്ഗയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ അവസരത്തിൽ, ഖത്തർ ടൂറിസം പ്രസിഡൻറും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒയുമായ അക്ബർ അൽ ബേക്കർ വിനോദസഞ്ചാര മേഖലയിലെ പ്രയാസകരമായ കാലഘട്ടത്തിന് ശേഷം ഖത്തർ ടൂറിസം പുതിയതും ആവേശകരവുമായ ഒരു ഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് അറിയിച്ചു.

ഫിഫ ലോകകപ്പ് ഖത്തർ 2022ന് ആതിഥേയത്വം വഹിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ ശ്രമങ്ങൾക്കും പിന്തുണക്കും നന്ദി അറിയിച്ച അദ്ദേഹം എല്ലാ ടൂറിസം പ്രവർത്തനങ്ങളും സമയബന്ധിതമായി പുനരാരംഭിക്കുന്നതിൽ ഖത്തർ ടൂറിസം വിജയിച്ചതായും കൂട്ടിച്ചേർത്തു.

നിരവധി കാർണിവൽ ഗെയിമുകൾക്ക് പുറമേ കൂറ്റൻ ബലൂൺ പരേഡ് (ഈ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേത്), ബാൻഡുകളുടെ പ്രകടനം, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വിനോദ അനുഭവങ്ങളും കുടുംബ പരിപാടികളും ഈദ് ഉത്സവത്തിന് ആസ്വദിക്കാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button