Qatar

പഴയ ഖത്തറി നോട്ടുകൾ മാറ്റിയെടുക്കൽ, അറിയിപ്പുമായി ബാങ്കുകൾ

ഖത്തറിലെ ചില ബാങ്കുകൾ പഴയ ഖത്തറി ബാങ്ക് നോട്ടുകളുടെ സാധുത സംബന്ധിച്ച സമയപരിധിയെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റ് എസ്എംഎസ് സന്ദേശങ്ങൾ എന്നിവയിലൂടെ പഴയ ബാങ്ക് നോട്ടുകൾ മാറ്റുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സമയപരിധി 2021 ഡിസംബർ 31 വെള്ളിയാഴ്ച വരെ മാത്രം ആയിരിക്കുമെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, അഹ്ലിബാങ്ക് അതിന്റെ എല്ലാ ശാഖകളിലും എടിഎമ്മുകളിലും 2021 ഡിസംബർ 31 വരെ പഴയ നോട്ടുകൾ സ്വീകരിക്കുന്നത് തുടരുമെന്ന് അഹ്ലിബാങ്ക് ഖത്തർ ട്വിറ്ററിൽ അറിയിച്ചു.

ദോഹ ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു എസ്എംഎസ് റിമൈൻഡർ അയയ്ക്കുകയും അറിയിപ്പ് ട്വിറ്ററിൽ പങ്കിടുകയും ചെയ്തു. പഴയ ഖത്തറി ബാങ്ക് നോട്ടുകൾ 2021 ഡിസംബർ 31 വരെ ഏതെങ്കിലും ദോഹ ബാങ്ക് ശാഖയിലോ ക്യാഷ് ഡെപ്പോസിറ്റ് എടിഎമ്മിലോ സ്വീകരിക്കുമെന്ന് ദോഹ ബാങ്ക് ട്വീറ്റിൽ അറിയിച്ചു.

അതേസമയം, 2021 ഡിസംബർ 31 ആണ് പഴയ കറൻസി നോട്ടുകൾ സ്വീകരിക്കാനുള്ള അവസാന ദിവസം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് QIB അതിന്റെ ഉപഭോക്താക്കൾക്ക് SMS സന്ദേശങ്ങൾ അയച്ചു. അൽ ഖലീജി ബാങ്ക് ഈ അറിയിപ്പ് അതിന്റെ ട്വിറ്റർ പേജിൽ പിൻ ചെയ്‌തിട്ടുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button