QatarWeather

ഖത്തറിൽ ‘ബർദ് അൽ അസരിഖ്’ ദിനങ്ങൾ ആരംഭിച്ചു, രാജ്യം അതിശൈത്യത്തിലേക്ക്

വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ നിറഞ്ഞ സമയമായ ‘ബർദ് അൽ അസരിഖ്’  ജനുവരി 24 മുതൽ ആരംഭിച്ചുവെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) പ്രഖ്യാപിച്ചു. ക്യുസിഎച്ച് പ്രകാരം ബാർദ് അൽ അസരിഖ് 8 ദിവസം നീണ്ടുനിൽക്കുന്നതിനാൽ മാസാവസാനം വരെ രാജ്യത്ത് അതിശൈത്യമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അൽ അസരിഖ്/അസ്രാഖ് (നീല) സീസൺ ശൈത്യകാലത്ത് ഏറ്റവും തണുപ്പുള്ള ദിവസമായി കണക്കാക്കപ്പെടുന്നു. തണുപ്പിന്റെ കാഠിന്യം കാരണം മുഖവും കാലുകളും നീലയാകുന്ന കാലമെന്നതിനെ സൂചിപ്പിച്ചാണ് ഈ പേരു വന്നത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ രാജ്യത്തെ തണുപ്പ് ബാധിച്ചു, രാത്രിയിൽ താപനില 12 ഡിഗ്രി സെൽഷ്യസും പകൽ 18 ഡിഗ്രി സെൽഷ്യസും വരെ എത്തി.

വരും ദിവസങ്ങളിൽ താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് അൽ ഷെഹാനിയ പ്രദേശത്ത് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button