ഖത്തറില്‍ പക്ഷികളെ വേട്ടയാടാനുള്ള സീസണ് സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഖത്തറില്‍ ചില പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്ന സീസണ് നിയന്ത്രിക്കുന്ന മന്ത്രിതല തീരുമാനപ്രകാരമാണിത്. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി പുതിയ തീരുമാനം പുറത്തിറക്കി.
ദേശാടന പക്ഷികളെ (ടര്‍ട്ടില്‍ ഡോവ്) വേട്ടയാടുന്നതിനുള്ള സീസണാണ് 2023 സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്നത്. ഇത് 2024 ഫെബ്രുവരി 15 വരെ നീണ്ടുനില്‍ക്കും.
ഫാല്‍ക്കണുകളെ കൊണ്ട് മാത്രം ഏഷ്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളെ വേട്ടയാടുക, ആധുനിക വേട്ടയാടല്‍ ഉപകരണങ്ങളും മാര്‍ഗങ്ങളും ഉപയോഗിക്കരുത്. പക്ഷികളുടെ ശബ്ദത്തിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് യന്ത്രങ്ങള്‍ ഉപയോഗിക്കരുത്.
കൂടാതെ പക്ഷികളുടെ കൂടുകളെ ശല്യപ്പെടുത്തുകയോ പുല്‍മേടുകള്‍ക്കും കാട്ടുചെടികള്‍ക്കും ദോഷം വരുത്തുകയോ ചെയ്യരുതെന്നും നിയമം അനുശാസിക്കുന്നു
Bird hunting season to begin on September 1
Read more: https://t.co/MI63DknOZ4#Qatar #Doha pic.twitter.com/hgqaUeejsW— The Peninsula Qatar (@PeninsulaQatar) August 25, 2023