QatarSports

ദോഹ കോർണിഷിൽ ഒത്തുകൂടി ഖത്തറിലെ ബ്രസീൽ ഫുട്ബോൾ ടീം ആരാധകർ

ഖത്തറിലെ ബ്രസീൽ ഫുട്ബോൾ ആരാധകർ അടുത്തിടെ ദോഹ കോർണിഷിൽ ഫിഫ ലോകകപ്പ് ഖത്തറിന്റെ കൗണ്ട്ഡൗൺ ക്ലോക്കക്കിനു മുന്നിൽ തങ്ങളുടെ ടീമിന് പിന്തുണയുമായി ഒത്തുകൂടി.

ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ് കേക്ക് മുറിച്ച് ചടങ്ങ് ആഘോഷിച്ചു. പരിപാടി കോ-ഓർഡിനേറ്റർ സൽമാൻ സ്വാഗതം പറഞ്ഞു. ജോൺ ഗിൽബർട്ട്, ശ്രീജിത്ത് എസ് നായർ, ഷഹീൻ മജീദ്, ഷബീറലി തുടങ്ങിയവർ സംസാരിച്ചു.

പങ്കെടുത്തവർ ബ്രസീലിന്റെയും ഖത്തറിന്റെയും പതാകകൾ വീശി 2022 ലോകകപ്പിന്റെ തീം സോംഗിനോട് ആദരവു കാണിച്ചു. നേരത്തെ മാൾ ഓഫ് ഖത്തറിൽ നടന്ന ചടങ്ങിൽ ബ്രസീൽ ഫുട്ബോൾ താരം മാർസെലോ വിയേര ഡ സിൽവ ജൂനിയർ ഖത്തർ ബ്രസീൽ ഫാൻസ് ലോഗോ പുറത്തിറക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button