Qatar

സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ കാബിനറ്റ് അംഗീകാരം

ഖത്തറില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് കാബിനറ്റ് അംഗീകാരം നൽകി. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ നടന്ന വാരാന്ത കാബിനറ്റ് യോഗമാണ് വാണിജ്യ വ്യവസായ മന്ത്രാലയം അവതരിപ്പിച്ച കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

വ്യക്തികളുടെ വരുമാനത്തിനസരിച്ച് വാങ്ങൽ ശേഷി നിലനിർത്തുക, അവരുടെ മേലുള്ള ഭാരം കുറയ്ക്കുക, വിലക്കയറ്റം പരിമിതപ്പെടുത്തുക, ചരക്കുകളുടെയും സേവനങ്ങളുടെയും വിലകളിലെ, പ്രത്യേകിച്ച് അടിസ്ഥാന വിലകളിലെ അന്യായമായ വർധനവ് പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ നയത്തിന് അനുസൃതമായാണ് ഈ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button