QatarUpdates

ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ വർദ്ധനവ്, ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു

2019 നവംബറിൽ രജിസ്റ്റർ ചെയ്ത ട്രാഫിക് ലംഘനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 2020 നവംബറിൽ ട്രാഫിക് നിയമലംഘനങ്ങൾ 8.5 ശതമാനം കുറഞ്ഞുവെന്ന് ഖത്തറിലെ പ്രതിമാസ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കി.

എല്ലാ തരത്തിലുമുള്ള 151,521 ട്രാഫിക് നിയമലംഘനങ്ങൾ 2020 നവംബറിൽ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ 2019 നവംബറിൽ ഇത് 165,589 ആയിരുന്നു. 2020 ഒക്ടോബറിൽ രാജ്യത്ത് 162,805 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക് അതോറിറ്റി (പി‌എസ്‌എ) ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് 2020 നവംബറിൽ 8194 ഡ്രൈവിംഗ് ലൈസൻസുകൾ നൽകി. അതേ സമയം കഴിഞ്ഞ വർഷം ഒക്ടോബറിൽ 6913 ഡ്രൈവിംഗ് ലൈസൻസുകളാണു നൽകിയത്. ഇത് ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിൽ 18.5 ശതമാനം വർദ്ധനവ് കാണിക്കുന്നു.

2020 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 നവംബറിൽ ട്രാഫിക് അപകടങ്ങളിൽ 12 ശതമാനം വർധനവുണ്ടായതായും വ്യാവസായിക മേഖലയിലെ ട്രാഫിക് അപകടങ്ങളിൽ 19 ശതമാനത്തിലധികം കുറവുണ്ടായതായും ഡാറ്റ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button