InternationalQatar

ഖത്തർ-സൗദി അതിർത്തികൾ ഇന്നു രാത്രി തുറക്കും

ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലുള്ള വായു, കടൽ, കര അതിർത്തികൾ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ അറിയിച്ചു.

“അൽ-ഉല സമ്മിറ്റ് സ്റ്റേറ്റ്മെന്റിൽ” ഒപ്പിടാൻ കുവൈത്തിലെ അമീർ ഖത്തറിലെ അമീറുമായും സൗദി കിരീടാവകാശിയുമായും സംഭാഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രസക്തമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ജിസിസി ഉച്ചകോടി ലോകത്തിന് വേണ്ടിയുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയിൽ നിന്ന് വാക്കാലുള്ള സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനമറിയിച്ചത്.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നേതാക്കൾ ചൊവ്വാഴ്ച റിയാദിൽ 41ആമത്തെ ജിസിസി ഉച്ചകോടി നടത്താനിരിക്കയാണ്. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അന്തിമ തീരുമാനവും കരാറൊപ്പിടലും ഉച്ചകോടിയിൽ ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button