HealthQatar

ഖത്തറിൽ ടാർഗെറ്റ് ഗ്രൂപ്പിന്റെ അൻപതു ശതമാനവും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി

രാജ്യത്ത് കൊവിഡ് വാക്സിനെടുക്കാൻ ആവശ്യക്കാരുണ്ടെന്നും ഒരു ലക്ഷത്തിലധികം പേർക്ക് ഇതുവരെ വാക്സിനേഷൻ എടുത്തുവെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

ടാർഗെറ്റ് ഗ്രൂപ്പിന്റെ അൻപതു ശതമാണിതെന്നു വ്യക്തമാക്കിയ അവർ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം ഹോസ്റ്റുചെയ്ത ഒരു തത്സമയ ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷനിൽ പറഞ്ഞു.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ അൽ ബയാത്ത് എല്ലാവരോടും അഭ്യർത്ഥിച്ചു. കൊവി വാക്സിൻ സൗജന്യമാണെന്നു വ്യക്തമാക്കിയ അവർ ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി നാമമാത്ര നിരക്ക് ഈടാക്കുമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button