Qatar

ഖത്തറിൽ പുതിയ പെട്രോൾ സ്റ്റേഷനാരംഭിച്ച് വുഖൂദ്

ഖത്തർ ഫ്യുവൽ (വുഖൂദ്) കഴിഞ്ഞ ദിവസം ലുസെയ്ൽ സിറ്റിയിൽ വാട്ടർഫ്രണ്ട് പെട്രോൾ സ്റ്റേഷൻ തുറന്നു. ഖത്തറിൽ വുഖൂദിന്റെ 108ആമത്തെ പെട്രോൾ സ്റ്റേഷനാണിത്.

“പെട്രോളിയം ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്തെ പെട്രോൾ സ്റ്റേഷൻ ശൃംഖല വിപുലീകരിക്കാൻ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള സേവനം നൽകാനാരംഭിച്ച ഈ പദ്ധതിയുടെ പൂർത്തീകരണത്തിൽ കൂടെ നിന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും വുഖൂദ് നന്ദി അറിയിക്കുന്നു.” മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സാദ് റാഷിദ് അൽ മുഹന്നാദി പറഞ്ഞു.

പുതിയ വാട്ടർഫ്രണ്ട് പെട്രോൾ സ്റ്റേഷൻ 8350 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണുള്ളത്. കൂടാതെ ലൈറ്റ് വാഹനങ്ങൾക്ക് 6 ഡിസ്പെൻസറുകളുള്ള 3 ലേനുകളുണ്ട്. ഇതു വാട്ടർഫ്രണ്ട്, ലുസെയ്ൽ സിറ്റി, സമീപപ്രദേശങ്ങൾ എന്നിവയ്ക്ക് സേവനം നൽകും.

വാട്ടർഫ്രണ്ട് പെട്രോൾ സ്റ്റേഷൻ നിവാസികൾക്ക് 24 മണിക്കൂറും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ സിദ്ര കൺവീനിയൻസ് സ്റ്റോർ, എൽപിജി സിലിണ്ടറുകളായ “ഷാഫാഫ്” എന്നിവയും ലഘു വാഹനങ്ങൾക്ക് എല്ലാത്തരം പെട്രോളിയം ഉത്പന്നങ്ങളും ഇവിടെ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button