HealthQatarUpdates

ഏഴ് ഹെൽത്ത് സെന്ററുകൾ വഴി കൊവിഡ് വാക്സിനേഷൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ കോവിഡ് 19 വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പ്രാഥമിക മുൻ‌ഗണനാ മാനദണ്ഡങ്ങൾ പ്രകാരം ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്സിനുകൾ ലഭ്യമാവുക.

വാക്സിനേഷനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട  ആളുകൾക്ക് ഫോൺ അല്ലെങ്കിൽ എസ്എംഎസ് വഴി വിവരം അറിയിക്കുകയും ഏഴ് നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ അപ്പോയിന്റ്മെൻറ് നൽകുകയും ചെയ്യും.

ഫൈസർ ആൻഡ് ബയോഎൻടെക്ക് നിർമ്മിക്കുന്ന കോവിഡ്19 വാക്സിൻ ഇന്ന് രാത്രി ഖത്തറിലെത്തുമെന്നും ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ വ്യക്തമാക്കി.

ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ഖത്തറിലെ വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത അസുഖവുമായി ഗാർഹിക പരിചരണത്തിലുള്ള മുതിർന്നവർ, ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ, 16 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് മുൻഗണന നൽകും.

വാക്സിനേഷൻ നൽകുന്ന ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ:

അൽ വാജ്ബ ഹെൽത്ത് സെന്റർ
ലീബെയ്ബ് ഹെൽത്ത് സെന്റർ
അൽ റുവൈസ് ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
റാവദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ
അൽ തുമാമ ഹെൽത്ത് സെന്റർ
മുയ്തർ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button