Qatar

അൽ കരാന ലഗൂൺ പരിസ്ഥിതി ടൂറിസ്റ്റ് റിസോർട്ടായി വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അൽ കരാന ലഗൂൺ പരിസ്ഥിതി ടൂറിസ്റ്റ് റിസോർട്ടായി വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഖത്തർ ടൂറിസവുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി കുടുംബങ്ങൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് മനോഹരമായ വിനോദസഞ്ചാര കേന്ദ്രം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി പറഞ്ഞു.

കടലാമകളുടെ സംരക്ഷിത മേഖലയായ ഫുവൈരിറ്റ് ബീച്ചിൽ വംശനാശഭീഷണി നേരിടുന്ന കടലാമ ഹോക്‌സ്‌ബിൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇന്നലെ നടന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംസാരിക്കയായിരുന്നു മന്ത്രി.

മന്ത്രാലയത്തിന്റെ പാരിസ്ഥിതിക പദ്ധതികളിൽ ഒന്നാണ് അൽ കരാന ലഗൂൺ, ഇത് വൈവിധ്യമാർന്ന പക്ഷികളുടെയും മത്സ്യ ഇനങ്ങളുടെയും പ്രധാന ആവാസ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. രാജ്യത്തുടനീളം കൂട്ടമായി വരുന്ന ദേശാടന പക്ഷികൾക്ക് ശുദ്ധജലം ലഭ്യമാകുന്ന ഒരു ഹരിത വിശ്രമ കേന്ദ്രമായും ലഗൂൺ പ്രവർത്തിക്കുന്നു.

ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമായി, 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുമ്പ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിരവധി പരിസ്ഥിതി പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സമുദ്ര പരിസ്ഥിതി, വന്യമൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും പദ്ധതികൾ ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button