QatarWeather

വാരാന്ത്യത്തിൽ ഖത്തറിൽ മഴക്കു സാധ്യത

ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ചിതറിയ മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. വടക്കൻ കടൽത്തീരത്ത് നേരിയ മഴ അനുഭവപ്പെട്ടതായും ക്യുഎംഡി ഒരു പോസ്റ്റിൽ പറഞ്ഞു.

രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് ക്രമേണ വർദ്ധിക്കുമെന്നും, 2022 ഏപ്രിൽ 13നു തുടങ്ങി അടുത്ത ആഴ്‌ചയുടെ ആരംഭം വരെ ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ഇടവിട്ട് ചിതറിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കാറ്റ് പ്രധാനമായും വടക്കുകിഴക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ ചില സ്ഥലങ്ങളിൽ 25KT വേഗതയിൽ വരെ വീശും. ഏപ്രിൽ 17-18 ഞായർ, തിങ്കൾ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുമെന്നും അതോടൊപ്പം പൊടിപടലങ്ങളും, തന്മൂലം തുറസ്സായ സ്ഥലങ്ങളിൽ 2 കിലോമീറ്റർ കുറഞ്ഞ ദൃശ്യപരതയുമാകും.

ഈ കാലയളവിലെ താപനില രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പകൽ സമയത്ത് 24-36 ഡിഗ്രി സെൽഷ്യസും രാത്രി 15-23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button