InternationalQatar

അൽ ഖത്തീഫിലെ റോഡിൽ കണ്ടെത്തിയ മുതലയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി

സൗദി അറേബ്യയിലെ അൽ ഖത്തീഫിൽ ഒരു മുതല റോഡ് മുറിച്ചു കടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പടർന്നതിനു പിന്നാലെ രാജ്യത്തെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് അതിനെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കെത്തിച്ചു.

മുതല തിരക്കേറിയ ഒരു തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് കുറച്ചു പേർ മുതലയെ കയറുകൊണ്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങളുമുണ്ട്.

നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് 2023 നവംബർ 8ന് കിഴക്കൻ മേഖലയിൽ കണ്ട മുതലയെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി വ്യക്തമാക്കി.

അടുത്തിടെ മെയ് മാസത്തിൽ, വംശനാശഭീഷണി നേരിടുന്ന ജീവികളെ പാർപ്പിച്ചതിനും ലൈസൻസില്ലാതെ പ്രദർശിപ്പിച്ചതിനും ഒരാളെ അധികൃതർ പിടികൂടിയിരുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സൗദി അറേബ്യയിൽ കച്ചവടം ചെയ്യുന്നതിനുള്ള ശിക്ഷ ഒന്നുകിൽ 30 ദശലക്ഷം സൗദി റിയാൽ പിഴയോ പത്തു വർഷം വരെ തടവോ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button