HealthInternationalQatar

ഖത്തറിന്റെ കൊവിഡ് പ്രതിരോധത്തിനു സഹായിച്ച ക്യൂബൻ മെഡിക്കൽ ടീം സ്വരാജ്യത്തേക്കു മടങ്ങി

ഖത്തറിൽ കോവിഡ് പ്രതിരോധമൊരുക്കാൻ സഹായിച്ച ഹെൻറി റീവ് ബ്രിഗേഡ് ക്യൂബയിലേക്ക് മടങ്ങി. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ക്യൂബ പതാകയുമായി നിൽക്കുന്ന മെഡിക്കൽ ടീമിന്റെ ചിത്രം പോസ്റ്റു ചെയ്ത് ഖത്തറിലെ ക്യൂബൻ എംബസിയാണ് ഇവരുടെ മടക്കം അറിയിച്ചത്.

രാജ്യത്തെ കോവിഡ് അണുബാധയ്ക്കെതിരെ പോരാടുന്നതിന് 200ൽ അധികം ഡോക്ടർമാരുടെയും നഴ്സുമാരുടെയും മെഡിക്കൽ സംഘം 2020 ഏപ്രിലിലാണ് ദോഹയിലെത്തി. കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ദുഖാനിലെ ക്യൂബൻ ഹോസ്പിറ്റൽ ടീമിനെ അവർ സഹായിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button