HealthQatar

ഖത്തറിൽ നൽകുന്ന പ്രതിദിന വാക്സിനേഷന്റെ എണ്ണത്തിൽ വർദ്ധനവ്

ഖത്തറിൽ പ്രതിദിനം നൽകുന്ന കൊവിഡ് വാക്സിനേഷന്റെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 35513 കൊവിഡ് വാക്സിനുകളാണു രാജ്യത്തു വിതരണം നടത്തിയതെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 46.1 ശതമാനം പേർക്കും വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്.

ഡിസംബർ 23ന് ആരംഭിച്ച വാക്സിനേഷൻ ക്യാമ്പെയ്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിയുക്ത കേന്ദ്രങ്ങളിൽ ആഴ്ച്ചയിൽ ഏഴു ദിവസവും വാക്സിൻ നൽകുന്നുണ്ട്. അതേസമയം വാക്സിൻ എടുത്താലും പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button