KeralaQatar

ഖത്തറിൽ മലയാളി അധ്യാപിക കൊവിഡ് ബാധിച്ച്  മരിച്ചു

മലയാളി അധ്യാപിക ഖത്തറിൽ കൊവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് സ്വദേശിയും ഖത്തറിലെ ഡി.പി.എസ് മൊണാർക്ക് സ്കൂളിൽ നൃത്താധ്യാപികയുമായിരുന്ന ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്.

മൂന്നാഴ്ച മുൻപ് കൊവിഡ് ബാധിച്ച് ഹസം മുബെറിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ച് രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ഡി.പി.എസ്.എം.ഐ.എസ് സ്കൂളിലും പേൾ സ്കൂളിലും ഹേമ ടീച്ചർ ജോലി ചെയ്തിരുന്നു.

ഖത്തറിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹേമ ടീച്ചർ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

പ്രേമാനന്ദ് ഭർത്താവും മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് എന്നിവർ മക്കളുമാണ്. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button