Qatar

അവിസ്മരണീയമായ ഇഫ്താർ അനുഭവം ലഭിക്കുന്ന ടൂർ പാക്കേജുമായി ഡിസ്കവർ ഖത്തർ

ഗൾഫ് തീരത്തെ അഭിമുഖീകരിക്കുന്ന ഖത്തർ മരുഭൂമിയുടെ പരമ്പരാഗത അറേബ്യൻ പശ്ചാത്തലത്തിൽ അവിസ്മരണീയമായ ഇഫ്താർ അനുഭവത്തിലേക്ക് അതിഥികളെ ക്ഷണിച്ച് ഡിസ്കവർ ഖത്തർ ഒരു എക്സ്ക്ലൂസീവ് ടൂർ ആരംഭിച്ചു.

സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങൾ, വിവിധതരം മധുരപലഹാരങ്ങൾ, റമദാൻ പാനീയങ്ങൾ, അറബിക് കോഫി എന്നിവ ഉൾക്കൊള്ളുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടൽ തയ്യാറാക്കിയ നാല്-കോഴ്‌സ് മെനുവുള്ള ഇഫ്താർ ഭക്ഷണം ഡിസ്‌കവർ ഖത്തർ വാഗ്ദാനം ചെയ്യുന്നു.

അതിഥികൾക്ക് മരുഭൂമിയുടെ സാഹസികത ആസ്വദിക്കാനും അതുപോലെ പ്രശസ്തമായ സീലൈൻ ബീച്ചിലെ വെള്ളത്തിൽ നീന്തുക മരുഭൂമിയിലെ സൂര്യാസ്തമയ സമയയമുൾപ്പെടെ നിരവധി കാര്യങ്ങൾ ആസ്വദിക്കാൻ കഴിയും.

റമദാനിന്റെയും ഇഫ്താറിന്റെയും പ്രാധാന്യം വ്യക്തമാക്കി ഖത്തറിന്റെ ആതിഥ്യവും, പ്രാദേശിക സംസ്‌കാരവും, പാരമ്പര്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ടൂർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദോഹ സിറ്റിയിലെ പ്രധാന ഹോട്ടലുകളിൽ നിന്ന് പിക്കപ്പും ഡ്രോപ്പും, പരമ്പരാഗത അറബിക് സജ്ജീകരണത്തിൽ നാല് കോഴ്‌സ് ഇഫ്താർ ഭക്ഷണവും പാനീയങ്ങളും, 20 മിനിറ്റ് ഡ്യൂൺ എന്നിവ ഉൾപ്പെടെ 720 QR മുതലാണ് വില ആരംഭിക്കുന്നത്.

ഏപ്രിൽ 30 വരെ ബുക്കിംഗിനായി DQ10 പ്രൊമോ കോഡ് ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ അതിഥികൾക്ക് 10 ശതമാനം കിഴിവു ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് Discoverqatar.qa സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button