Qatar

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റൂഫ് എന്ന റെക്കോർഡ് സ്ഥാപിച്ച് ദോഹ എക്സ്പോ കെട്ടിടം

എക്‌സ്‌പോ 2023 ആരംഭിക്കാനിരിക്കെ പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കി. എക്‌സ്‌പോ 2023 പ്രധാന കെട്ടിടം ലോകത്തിലെ “ഏറ്റവും വലിയ ഗ്രീൻ റൂഫ്” എന്ന ലോക റെക്കോർഡാണു സ്ഥാപിച്ചത്. 4,031 ചതുരശ്ര മീറ്റർ വിസ്തൃതി ഇതിനുണ്ട്.

മുൻ വർഷങ്ങളിൽ അഷ്ഗാൽ നേടിയ മറ്റ് ലോക റെക്കോർഡുകളോടൊപ്പം ആറാമത്തെയാണ്  ഈ നേട്ടം. ലുസൈലിലെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയുടെ നിർമ്മാണം, ഉമ്മുൽ സെനീം പാർക്കിലെ ഏറ്റവും ദൈർഘ്യമേറിയ എയർകണ്ടീഷൻ ചെയ്ത ഔട്ട്ഡോർ പാത്ത്, ഏറ്റവും ദൈർഘ്യമേറിയ സൈക്ലിംഗ് പാത (ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക്), അൽ ഖോറിലെ ഏറ്റവും നീളം കൂടിയ അസ്ഫാൽറ്റ്/ബിറ്റുമിനസ് കോൺക്രീറ്റ്, ഏറ്റവും കൂടുതൽ മരങ്ങൾ ഒരേസമയം നട്ടുപിടിപ്പിച്ച ദേശീയത എന്നിവ ഇതിലുൾപ്പെടുന്നു.

ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023ന്റെ പ്രധാന കെട്ടിടത്തിന് ലോക റെക്കോർഡ് ലഭിച്ചതിൽ ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023-ന്റെ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി ആഹ്ലാദം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button