Qatar

ലോകകപ്പിനു ശേഷം ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ ഇവന്റ്, എക്‌സ്‌പോ 2023 ദോഹ വളണ്ടിയർ പ്രോഗ്രാമിന് അപേക്ഷ ഉടനെ ആരംഭിക്കും

എക്‌സ്‌പോ 2023 ദോഹ അടുത്തു വന്നു കൊണ്ടിരിക്കെ അതിന്റെ വോളന്റിയർ പ്രോഗ്രാമിൽ പങ്കെടുക്കാനും ഇവന്റിന്റെ ഗ്രീൻടീമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധപ്രവർത്തകർ പ്രോഗ്രാമിൽ ചേരുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത് പ്രകാരം: അപേക്ഷകന് ഈ വർഷം സെപ്റ്റംബർ 1ന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, അപേക്ഷകന് 6 മാസത്തേക്ക് പ്രതിമാസം 7 മുതൽ 8 ദിവസം വരെ വോളന്റിയർ ആക്റ്റിവിറ്റി നടത്താം, അപേക്ഷകൻ ഖത്തറിൽ താമസിക്കുന്നവർ ആയിരിക്കണം, പ്രചോദിതമായ ഒരു വ്യക്തിത്വമുണ്ടാകണം.

വോളന്റിയർ പരിപാടിക്കുള്ള അപേക്ഷകൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ആരംഭിക്കും. സന്ദർശകർക്കും പങ്കാളികൾക്കും മാധ്യമങ്ങൾക്കും മികച്ച അനുഭവം ഉറപ്പാക്കുന്നതിന് വിവിധ ജോലികൾ നിർവഹിക്കുന്നതാണ് വോളന്റിയർമാരുടെ പ്രധാന ദൗത്യം.

ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കുമായാണ് വോളന്റിയർ പ്രോഗ്രാം തുറന്നതെണ്ടെങ്കിലും, അതിന്റെ ഔദ്യോഗിക പേജ് പ്രസ്താവന പ്രകാരം, “വിദേശ അപേക്ഷകർ സ്വന്തം ചിലവ് വഹിക്കാൻ കഴിയുന്ന, ആറ് മാസത്തേക്ക് ഖത്തറിൽ തങ്ങാൻ കഴിയുന്ന, ഉചിതമായ വിസ നേടിയവരെ പരിഗണിക്കും.” വിസ, യാത്ര, താമസം എന്നിവ എക്‌സ്‌പോ 2023 നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നു.

വോളന്റിയർ പ്രോഗ്രാമിൽ പരിചയമില്ലാത്ത അപേക്ഷകർക്കും പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വികലാംഗരിൽ നിന്നുള്ള അപേക്ഷകൾ സ്വാഗതം ചെയ്യുന്നതായും എക്‌സ്‌പോ പരാമർശിച്ചു.

എക്‌സ്‌പോ 2023 ദോഹയുടെ വോളണ്ടിയർ റോളുകൾ പ്രതിഫലം ഇല്ലാത്തതാണ്. എന്നിരുന്നാലും, സന്നദ്ധസേവകർക്ക് അനുഭവം, വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായുള്ള നെറ്റ്‌വർക്കിംഗ്, പരിശീലനം, എക്‌സ്‌ക്ലൂസീവ് യൂണിഫോം, പങ്കാളിത്ത സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് എക്‌സ്‌പോ 2023 ദോഹ. അൽ ബിദ്ദ പാർക്കിൽ ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 3 ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് എക്സ്പോ നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button