Qatar

ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പ്, വാഹനങ്ങളിലെ ടിന്റഡ് ഗ്ലാസുകളുടെ ഉപയോഗത്തെക്കുറിച്ചും ട്രാഫിക് വിഭാഗം മേധാവി

റോഡുകളിലെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാഡി അൽ ഹജ്രി ആവശ്യപ്പെട്ടു.

ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കേണ്ട കാര്യത്തിൽ ഇ-സ്കൂട്ടർ മോട്ടോർബൈക്കിന് സമാനമാണ്. വാഹനമോടിക്കുമ്പോൾ മോട്ടോർ ബൈക്കിൽ ഒരാൾ ഇരിക്കുന്നു, ഇ-സ്‌കൂട്ടറിൽ റൈഡർ നിൽക്കുന്നു എന്നതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. അതിനാൽ ഇ-സ്കൂട്ടർ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കണം.” ഖത്തർ റേഡിയോ പരിപാടിയിൽ അൽ ഹജ്രി പറഞ്ഞു.

ഇ-സ്കൂട്ടർ യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഹെൽമെറ്റും ഫോസ്ഫോറിക് ജാക്കറ്റും പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്നവർ അവർക്കായി സമർപ്പിച്ചിരിക്കുന്ന ട്രാക്കുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) രാജ്യത്തുടനീളം നീണ്ട സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അൽ ഹജ്രി വ്യക്തമാക്കി.

വാഹനങ്ങളിലെ ടിന്റഡ് ഗ്ലാസുകളെ കുറിച്ചു സംസാരിച്ച അദ്ദേഹം, കാഴ്ചയെ തടസ്സപ്പെടുത്താത്ത, വെയിലടിക്കുന്നതു തടയുക മാത്രം ചെയ്യുന്ന സുതാര്യമായ കാർ ഗ്ലാസ് ഫിലിം അനുവദനീയമാണെന്നും അത്തരം ഗ്ലാസ് ഫിലിമിന് ട്രാഫിക് വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കാറിനുള്ളിലെ കാഴ്ചയെ തടയുന്ന നിറമുള്ള ഗ്ലാസിന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതി ആവശ്യമാണ്.

ഇതു സംബന്ധിച്ച അപേക്ഷകൾ വിലയിരുത്തുന്ന ഒരു പ്രത്യേക സമിതി ഉണ്ടെന്നും അപേക്ഷകന്റെ മെഡിക്കൽ ആവശ്യങ്ങൾക്കനുസരിച്ച് ടിൻ‌ഡ് ഗ്ലാസുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാത മാറ്റേണ്ട സമയത്ത് ഒഴികെ ഒരു സമയം ഒരു പാത മാത്രമേ ഉപയോഗിക്കാവൂ എന്ന് ട്രാഫിക് നിയമത്തിലെ വ്യവസ്ഥ ചെയ്യുന്നു. ഒരു സമയം രണ്ട് പാതകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ഇതു ലംഘിച്ചാൽ ഇത് 500 ഖത്തർ റിയാൽ പിഴ വരുമെന്നും അൽ ഹജ്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button