HealthQatar

സ്വകാര്യ ക്ലിനിക്കുകളിലെ കൊവിഡ് പരിശോധനാഫലം ഇഹ്തിറാസിൽ പ്രതിഫലിക്കുന്നില്ലെന്നു പരാതി

സ്വകാര്യ ക്ലിനിക്കുകളിൽ പോസിറ്റീവ് ഫലം ലഭിച്ച നിരവധി കോവിഡ് രോഗികൾ തങ്ങളുടെ ഇഹ്‌തെറാസ് ഇതുവരെ ചുവപ്പായിട്ടില്ലെന്നും ആപ്പിൽ ടെസ്റ്റ് രേഖപ്പെടുത്തിയില്ലെന്നുമുള്ള ആശങ്ക പ്രകടിപ്പിച്ചു. അതേസമയം PHCCയിൽ നടത്തിയ ആന്റിജൻ ടെസ്റ്റുകൾ ആപ്പിൽ വേഗത്തിൽ പ്രതിഫലിക്കുന്നുണ്ട്.

സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിൽ നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലം ജനുവരി 10 മുതൽ എഹ്‌തെറാസ് ആപ്ലിക്കേഷനിൽ പ്രതിഫലിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കുകളിൽ ആന്റിജൻ പോസിറ്റീവ് ഫലം ലഭിച്ചതിനു ശേഷവും തങ്ങളുടെ ഇഹ്തെറാസ് ആപ്പ് പച്ചയായി കാണിക്കുന്നത് തുടരുന്നുവെന്ന് നിരവധി പേർ പരാതിപ്പെട്ടു.

സ്വകാര്യ ക്ലിനിക്ക് പരിശോധനകൾ പ്രതിഫലിച്ചില്ലെങ്കിൽ, ചില ആളുകൾ ഗ്രീൻ സ്റ്റാറ്റസ് ഇഹ്തെറാസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കൊവിഡ് പോസിറ്റീവ് ആതിന്റെ തെളിവായി പല സ്വകാര്യ കമ്പനികളും റെഡ് ഇഹ്തിറാസിന്റെ സ്‌ക്രീൻഷോട്ട് വേണമെന്ന് നിർബന്ധിക്കുന്നു. ഇക്കാരണത്താൽ, ചിലർ PHCCയിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button