HealthQatar

അലി ബിൻ അലി മെഡിക്കലുമായി പങ്കാളിത്ത കരാറൊപ്പിട്ട് എലഗാൻസിയ ഹെൽത്ത്‌കെയർ

ദി വ്യൂ ഹോസ്പിറ്റലിന്റെ ഓപ്പറേറ്ററായ എലഗാൻസിയ ഹെൽത്ത്‌കെയർ, അലി ബിൻ അലി മെഡിക്കലുമായുള്ള പുതിയ വാണിജ്യ പങ്കാളിത്തത്തിന്റെ ഭാഗമായി ലുസൈലിലുള്ള ആസ്ഥാനത്ത് കരാർ ഒപ്പിടൽ ചടങ്ങു സംഘടിപ്പിച്ചു.

കരാർ പ്രകാരം, ദോഹയിലെ ഏറ്റവും പുതിയതും അത്യാധുനികവുമായ ആരോഗ്യ സംരക്ഷണ കേന്ദ്രമായ ദി വ്യൂ ഹോസ്പിറ്റലിലേക്ക് അലി ബിൻ അലി മെഡിക്കൽ അത്യാധുനിക റേഡിയോളജി ഉപകരണങ്ങൾ നൽകും.

സ്‌പോർട്‌സ്, ഫിസിയോ തെറാപ്പി, ഡെന്റൽ, ലാബ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ലോകോത്തര മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളുടെ ഖത്തറിന്റെ പ്രധാന ഇറക്കുമതിക്കാരനും വിതരണക്കാരനുമാണ് അലി ബിൻ അലി മെഡിക്കൽ.

ദോഹയിലെ പ്രശസ്തമായ അൽ ഖുതൈഫിയ ഏരിയയിൽ, ലുസൈൽ, കത്താറ, ദി പേൾ ഖത്തർ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യൂ ഹോസ്പിറ്റൽ 2022 നാലാം പാദത്തിൽ തുറക്കും. അലി ബിൻ അലി മെഡിക്കലുമായുള്ള കരാർ എലഗാൻസിയ ഹെൽത്ത്‌കെയറിന്റെ പ്രതിബദ്ധതയുടെ ഏറ്റവും പുതിയ പ്രകടനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button