കണ്ണൂര്‍ പുന്നാട് താഴെക്കുളം സ്വദേശി മര്‍ഹബ ഹൗസില്‍ സി വി അബ്ദുല്‍ റഹ്മാന് (58 ) ഹൃദയാഘാതം മൂലം ഖത്തറില്‍ അന്തരിച്ചു. കേരള ഫുഡ് സെന്ററില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ പുലര്‍ച്ചെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു താമസം.
പരേതനായ ടി കെ മമ്മൂട്ടി ഹാജിയുടെയും ആസിയയുടെയും മകനാണ്. സമീറയാണ് ഭാര്യ. ഫൈസല്‍, നസീറ, ഫര്ഹാന് ,നനീബ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.