QatarWeather

ഖത്തറിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

ഖത്തറിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്നും തിരശ്ചീന ദൃശ്യപരത മോശമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

കടൽ സംബന്ധമായ പ്രവചനത്തിൽ തിരമാലകൾ ഉയരുമെന്നും പറയുന്നു. വ്യാഴാഴ്ച കാറ്റ് വടക്കുകിഴക്ക് നിന്ന് 8 – 20kt ആയിരിക്കും, ചിലപ്പോൾ 40kt വരെ വീശിയടിക്കും. വെള്ളിയാഴ്ച അത് വടക്കുകിഴക്ക് – തെക്കുകിഴക്ക് 8 – 18kt ആയിരിക്കും, ഇടിമിന്നലോട് കൂടി 40kt വരെ എത്താം.

വ്യാഴം, വെള്ളി ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില പ്രവചനം യഥാക്രമം 24C മുതൽ 28C വരെയും  26C മുതൽ 29C വരെയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button