QatarWeather

ഖത്തറിൽ നാളെ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനത്തിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നാളെ പകൽ സമയത്ത് പെട്ടെന്നുള്ള ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചു. ആദ്യം മൂടൽമഞ്ഞും പകൽ ചൂടും രാത്രി ശാന്തമായ കാലാവസ്ഥക്കുമാണ് നാളെ സാധ്യത.

“സായാഹ്ന സമയങ്ങളിൽ രാജ്യത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെ അളവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നാളെ, വെള്ളിയാഴ്ച ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യത, പെട്ടെന്നുള്ള ശക്തമായ കാറ്റിനൊപ്പം ചില പ്രദേശങ്ങളിൽ ഇടിമിന്നലും ഉണ്ടായേക്കാം.” ട്വിറ്ററിൽ, ക്യുഎംഡി പറഞ്ഞു.

വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസുമാണ്. നാളെ കാറ്റ് പ്രധാനമായും തെക്ക് കിഴക്ക് ദിശയിൽ 5-15 KT വേഗതയിൽ വരെ വീശിത്തുടങ്ങുകയും ഇടിമിന്നലോടു കൂടിയ മഴയോടെ 22 KT വരെയും വടക്ക് തീരത്തേക്ക് 20 KT വരെയും വേഗത്തിൽ ആഞ്ഞടിക്കും.

ശനിയാഴ്ച തെക്ക് കിഴക്ക് നിന്ന് കിഴക്കോട്ട് 5-15 KT വേഗത്തിലും കാറ്റ് വീശും. വെള്ളിയാഴ്‌ച കടൽ തിരമാലകൾ 4 അടി മുതൽ 6 അടി വരെ എത്തിയേക്കാം. ശനിയാഴ്ച അതു 2 മുതൽ 4 അടി വരെയുമാകും. വാരാന്ത്യത്തിൽ, ദൃശ്യപരത 4-9 കിലോമീറ്ററായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button