ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ടിക്കറ്റുകള്‍ വാങ്ങിയ ആളുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരുടെ ടിക്കറ്റുകള്‍ പുനര്വില്പന നടത്തുന്നതിനായി ഫിഫ ആരംഭിച്ച റീസെയില്‍ പ്ളാറ്റ് ഫോം ഇന്ന് ഉച്ചവരെ മാത്രം.
ആഗസ്ത് 2 ന് ആരംഭിച്ച ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്ഫോം ആഗസ്ത് 16 വരെ മാത്രമായിരിക്കുമെന്ന് ലോക ഫുട്ബോള്‍ ഗവേണിംഗ് ബോഡി, ഫിഫ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഫിഫ വെബ് സൈറ്റിലൂടെ ടിക്കറ്റ് റീസെയിൽ നടത്താം.