InternationalQatarSports

ലോകകപ്പ് ട്രോഫി ടൂർ വീണ്ടുമാരംഭിക്കുന്നു, ചരിത്രത്തിലാദ്യമായി യോഗ്യത നേടിയ 32 രാജ്യങ്ങളിലും പര്യടനം നടത്തും

2002ലെ ഫിഫ ലോകകപ്പ് ജേതാവ് ഗിൽബെർട്ടോ സിൽവയുടെ സാന്നിധ്യത്തിൽ സൂറിച്ചിലെ ഹോം ഓഫ് ഫിഫയിൽ നടന്ന ഒരു യാത്രയയപ്പ് പരിപാടിക്ക് ശേഷം, ഈ വർഷത്തെ ലോകകപ്പ് ട്രോഫി ടൂറിന്റെ രണ്ടാമത്തെയും അവസാനത്തെയും പാദം ബുധനാഴ്ച കൊറിയ റിപ്പബ്ലിക്കിലെ സിയോളിൽ ആരംഭിച്ചു.

ഈ ടൂർ ചരിത്രത്തിൽ ആദ്യമായി യോഗ്യതയുള്ള 32 രാജ്യങ്ങൾക്കും ഫുട്ബോളിന്റെ ഏറ്റവും വലിയ സമ്മാനമായി കണക്കാക്കപ്പെടുന്ന ലോകകപ്പ് അടുത്ത് കാണാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. 2022 നവംബർ 20ന് ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഖത്തറിലെ ദോഹയിൽ ടൂർ അവസാനിക്കും.

മൊത്തത്തിൽ, 2022 എഡിഷൻ 51 രാജ്യങ്ങളിലും പ്രദേശങ്ങളിലും പര്യടനം നടത്തും. 2030ഓടെ ഫിഫയുടെ 211 അംഗ അസോസിയേഷൻ രാജ്യങ്ങളിലും ട്രോഫി പര്യടനം നടത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കാൻ ഇതു സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button