Qatar

സൂഖ് വാഖിഫിലെ പുഷ്പമേള ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സൂഖ് വാഖിഫിലെ പുഷ്പമേള ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. മേളയിൽ നിരവധി പ്രാദേശിക നഴ്സറികൾ അവരുടെ പുഷ്പങ്ങൾ പ്രദർശിപ്പിക്കുകയും പൂന്തോട്ടപരിപാലന പ്രേമികൾക്ക് വിവിധ പൂക്കളുടെ തൈകൾ വാങ്ങാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു.

സൂഖ് വാഖിഫിന്റെ പടിഞ്ഞാറൻ സ്ക്വയറിൽ നടക്കുന്ന ഫെസ്റ്റിവൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്‌മെന്റാണ് സംഘടിപ്പിക്കുന്നത്. പരിപാടി ഡിസംബർ 11 വരെ തുടരും,

പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വ്യാഴാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും തുറന്നിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button