Qatar

ഫുഡ് ഡെലിവറി സേവനമായ ക്യാരേജ് ഖത്തറിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

അടുത്ത മാസം മുതൽ ഖത്തറിൽ തങ്ങളുടെ സേവനങ്ങൾ നിർത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഫുഡ് ഡെലിവറി സേവന പ്ലാറ്റ്ഫോമായ ക്യാരേജ് പ്രസ്താവിച്ചു. 2023 ജൂൺ 25നാണ് ഖത്തറിൽ ക്യാരേജ് പ്രവർത്തനം നിർത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ, കാരേജ് ഖത്തർ എഴുതി: “ഞങ്ങളുടെ പ്രധാന മുൻഗണന ഈ സമയത്ത് ഞങ്ങളുടെ ജീവനക്കാർ, റൈഡർമാർ, പ്രാദേശിക ഷോപ്പുകൾ, റസ്റ്റോറന്റ് പങ്കാളികൾ എന്നിവരെ പിന്തുണയ്ക്കുക എന്നതാണ്.”

“ഭക്ഷണ, പലചരക്ക് ഡെലിവറി ആപ്പായി കാരേജിനെ ആശ്രയിക്കുന്നവർ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും ഞങ്ങൾ നന്ദി പറയുന്നു” അവർ തുടർന്നു പറഞ്ഞു.

അടുത്തിടെ റൈഡ്-ഹെയ്‌ലിംഗ് സേവനമായ കരീമും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു, രാജ്യത്ത് അതിന്റെ 10 വർഷത്തെ പ്രവർത്തനമാണ് അവർ അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button