Qatar

ഈദ് ഫെസ്റ്റിവലിനായി കോർണിഷിലെത്താൻ സൗജന്യ ബസ് സർവീസ്

ദോഹ കോർണിഷിലെ ഈദ് അൽ ഫിത്തർ ഫെസ്റ്റിവലിന്റെ വേദിയിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനായി മൊവാസലാത്ത് (കർവ) നിലവിലുള്ള ഫ്ലീറ്റിലേക്ക് 70 ബസുകൾ ചേർത്തു. മൂന്നു ദിവസത്തെ ഉത്സവം നാളെ മുതലാരംഭിക്കും.  ഷട്ടിൽ ബസ് സർവീസ് സൗജന്യമാണെന്നും കർവ ട്വീറ്റിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഖത്തർ ടിവി പ്രോഗ്രാമിൽ സംസാരിക്കവെ, ബസ് സ്റ്റോപ്പിൽ പരമാവധി കാത്തിരിപ്പ് സമയം 10 ​​മിനിറ്റായിരിക്കുമെന്ന് മൊവാസലാത്തിലെ (കർവ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ ഖാലിദ് ഹസൻ കഫുദ് പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നൽകാൻ കമ്പനി തയ്യാറാണ്.

ദോഹയിൽ നിന്നും പുറം പ്രദേശങ്ങളിൽ നിന്നും ബസ് സർവീസ് ഉണ്ടായിരിക്കും. സന്ദർശകർക്ക് വേദിയിലെത്താൻ ബസ്, മെട്രോ ലിങ്ക്, മെട്രോ സേവനങ്ങൾ ഉപയോഗിക്കാം. ഈദുൽ ഫിത്തർ വേളയിൽ കോർണിഷിലേക്ക് സന്ദർശകരെ കൊണ്ടു പോകുന്ന എല്ലാ ബസുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി, സി റിങ് റോഡുകളിലെയും മെട്രോ സ്റ്റേഷനുകളിലെയും എല്ലാ ബസ് സ്റ്റോപ്പുകളും ബസ് സർവീസ് ഉൾക്കൊള്ളുമെന്നും സേവനം സൗജന്യമായിരിക്കുമെന്നും കഫുദ് പറഞ്ഞു. ഈദ് അൽ ഫിത്തർ ഫെസ്റ്റിവൽ മെയ് 3 മുതൽ 5 വരെയാണ് ദോഹ കോർണിഷ് ഏരിയയിൽ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button