QatarUpdates

ഖത്തറിൽ ഫ്രെയ്ച്ച് അപ് ഫ്രോസൺ പിസ ബ്രാൻഡ് വിൽപ്പന തടഞ്ഞ് ആരോഗ്യമന്ത്രാലയം

യൂറോപ്യൻ റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡിൽ നിന്ന് മന്ത്രാലയത്തിന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, ഇ.കോളി ഉൽപ്പാദിപ്പിക്കുന്ന ഷിഗാ ടോക്സിൻ കാരണം ചില ബാച്ചുകൾ മലിനമാകാൻ സാധ്യതയുള്ളതിനാൽ, ബ്യൂട്ടോണി ഫ്രെയ്ച്ച് അപ് ഫ്രോസൺ പിസ്സയ്‌ക്കെതിരെ പൊതുജനാരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

അറിയിപ്പ് ലഭിച്ചയുടൻ, പൊതുജനാരോഗ്യ മന്ത്രാലയം ഈ ഇനങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ വിതരണക്കാരനുമായി ബന്ധപ്പെടുകയും ലബോറട്ടറി വിശകലനത്തിനായി സാമ്പിളുകൾ എടുക്കുകയും ചെയ്തു. കൂടുതൽ മുൻകരുതൽ നടപടികളുടെ ഭാഗമായി, ഈ പിസ്സയുടെ ഒരു പാക്കറ്റും പരിശോധന പൂർത്തിയാകുന്നതു വരെ പുറത്തുവിടരുതെന്ന് ഔട്ട്‌ലെറ്റുകളിൽ വിവരം നൽകിയിട്ടുണ്ട്.

സംശയാസ്പദമായ തരത്തിലുള്ള പിസ്സകളൊന്നും കഴിക്കരുതെന്നും പനി, വയറിളക്കം തുടങ്ങിയ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവരുടെ ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

ഉൽപ്പന്ന വിവരം – ഫ്രോസൺ പിസ്സ
ഉൽപ്പന്നത്തിന്റെ പേര് – ഫ്രൈച്ച് അപ്പ് – 4 ചീസസ്
ട്രേഡ്മാർക്ക് – ബ്യൂഷൻ
ഉത്ഭവം – ഫ്രാൻസ്
സംശയിക്കുന്ന ബാച്ചുകൾ – 08/07/2021, 24/09/2021

നെസ്‌ലെയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടോണി, ഇ.കോളി മലിനീകരണ സാധ്യതയുള്ളതിനാൽ ഫ്രാൻസിലെയും മറ്റ് രാജ്യങ്ങളിലെയും കടകളിൽ നിന്ന് ഫ്രെയിച്അപ്പ് പിസകൾ തിരിച്ചുവിളിച്ചിരുന്നു. ഇ.കോളി മലിനീകരണ കേസുകൾ വീണ്ടും ഉയരുന്നതായി ഫ്രഞ്ച് ആരോഗ്യ അധികൃതർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button