InternationalQatar

ജിസിസി രാജ്യങ്ങളിലെ എയർപോർട്ട് സെക്യൂരിറ്റി ഒഫിഷ്യൽസ് ഹമദ് വിമാനത്താവളം സന്ദർശിച്ചു

ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രതിനിധി സംഘം ഇന്നലെ ഹമദ് രാജ്യാന്തര വിമാനത്താവളം (എച്ച്ഐഎ) സന്ദർശിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണിത്.

സന്ദർശന പരിപാടിയിൽ സുരക്ഷാ, പാസ്‌പോർട്ട് വകുപ്പുകൾ എച്ച്‌ഐഎയിൽ ഉപയോഗിക്കുന്ന ആധുനിക നടപടിക്രമങ്ങളെയും സാങ്കേതികവും സ്‌മാർട്ട് സംവിധാനങ്ങളെയും കുറിച്ചുള്ള ആമുഖ മീറ്റിംഗും അവതരണവും ഉൾപ്പെടുന്നു.

സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷ പ്രതിഫലിപ്പിക്കുന്ന ആധുനിക ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചു എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള രീതികളും പാഠ്യപദ്ധതികളും കണ്ടെത്തുന്നതിനുള്ള ഇൻഡക്ഷൻ ടൂറുകൾക്ക് പുറമെയാണിത്.

പരിശോധനാ ഉപകരണങ്ങൾ, ഇലക്‌ട്രോണിക് ഗേറ്റുകൾ, സ്‌മാർട്ട് ട്രാവലർ സിസ്റ്റം എന്നിങ്ങനെ ഉപയോഗിച്ച സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും പ്രതിനിധികൾക്ക് വിശദീകരിച്ചു. ഇത് മനുഷ്യ ഇടപെടലില്ലാതെ തന്നെ എല്ലാ യാത്രാ നടപടിക്രമങ്ങളും ഇലക്‌ട്രോണിക് രീതിയിൽ പൂർത്തിയാക്കാൻ യാത്രക്കാരനെ അനുവദിക്കുന്നു.

അത്യാധുനിക സാങ്കേതിക, ഇലക്‌ട്രോണിക് കഴിവുകളും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങളും ജിസിസി പ്രതിനിധി സംഘത്തിന് പരിചയപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button