QatarUpdates

ഖത്തറിൽ സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നു

ഖത്തറിൽ സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നു. സമ്മാനങ്ങൾ നൽകലിന്റെയും ആഘോഷത്തിന്റെയും സമയമായ വിശുദ്ധ റമദാനിലെ ഉയർന്ന ഡിമാൻഡ് കാരണം ഇതു കൂടുതൽ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.

സൂഖ് വാഖിഫിലെ സ്വർണ്ണ വ്യാപാരികൾ പറയുന്നതനുസരിച്ച് സ്വർണത്തിന്റെ വിൽപ്പന ഏകദേശം 70 ശതമാനം ഉയർന്നു. റമദാനിൽ സ്വർണ വിൽപ്പനയിൽ 50 ശതമാനത്തിലധികം വർധനയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്‌ചത്തെ ഒരു ഔദ്യോഗിക റിപ്പോർട്ട്‌ പറയുന്നു.

ദോഹ, വക്ര തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ സ്വർണ വില ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button