CRIMEQatar

ഹമദ് തുറമുഖത്ത് വമ്പൻ ലഹരിമരുന്നു വേട്ട, നാലായിരത്തി അഞ്ഞൂറു കിലോയിലധികം ലഹരി ഉൽപന്നം പിടികൂടി

ഖത്തർ തുറമുഖത്ത് വമ്പൻ ലഹരിമരുന്നു വേട്ടയുമായി കസ്റ്റംസ് അതോറിറ്റി. രാജ്യത്തു നിരോധിക്കപ്പെട്ടിട്ടുള്ള ചവക്കുന്ന പുകയില (തംബാക്ക്) ആണ് കസ്റ്റംസ് പിടിച്ചെടുത്തത്.

3,586 പാഴ്സലുകൾക്കുള്ളിൽ 4,482 കിലോഗ്രാം ച്യൂയിംഗ് പുകയില കണ്ടെത്തിയതായി കസ്റ്റംസ് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

മയക്കുമരുന്നു കടത്തിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പു നൽകുന്നുണ്ട്‌. കള്ളക്കടത്തുകാരുടെ ശരീരഭാഷയടക്കം വായിക്കാൻ പരിശീലനവും നൂതന ഉപകരണങ്ങളും കസ്റ്റംസ് നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button