CRIMEQatar

കഞ്ചാവ് കടത്താൻ ശ്രമം, പരാജയപ്പെടുത്തി ഖത്തർ കസ്റ്റംസ്

ദോഹ: കഞ്ചാവുകളിലെ പ്രധാന ഇനമായ മരിജ്വാന രാജ്യത്തേക്ക് കടത്തുവാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി ഹമദ് ഇന്റർ നാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ.

പിടികൂടിയ മരിജ്വാന 3.25 കിലോഗ്രാം തൂക്കം വരുന്നതാണെന്ന് കസ്റ്റംസ് പുറത്തുവിട്ട ട്വീറ്റിൽ വെളിപ്പെടുത്തുന്നു.

ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന ഒരു യാത്രക്കാരന്റെ ബാഗിലാണ് മയക്കുമരുന്ന് പാക്കുകൾ ഒളിപ്പിച്ചിരുന്നത്.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട് . ഇത്തരം നിരോധിത വസ്തുക്കൾ പിടികൂടുന്നതിനായി വികസിത സംവിധാനങ്ങൾ, യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ചും ബോധവാന്മാരായിരിക്കുവാനുതകുന്ന എല്ലാ മാർഗങ്ങളും അധികൃതർ രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.

Source: Peninsula Qatar 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button