InternationalQatar

ഹമദ്, ദോഹ എയർപോർട്ട് നവീകരണം ഖത്തർ ലോകകപ്പിനു കൂടുതൽ കരുത്തു പകരുമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും (എച്ച്ഐഎ) ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടപ്പാക്കുന്ന മൾട്ടി-സ്റ്റേജ് വിപുലീകരണ പദ്ധതികൾ വിലയിരുത്തുന്നതിനായി പര്യടനം നടത്തി.

പാസഞ്ചർ ടെർമിനൽ, ഡ്യൂട്ടി ഫ്രീ എന്നിവ ഉൾപ്പെടുന്ന സെൻട്രൽ ഏരിയയുടെ പദ്ധതികളുടെ വികസനത്തെക്കുറിച്ചും പടിഞ്ഞാറ് ഭാഗത്ത് ടാക്‌സിവേകൾ, എയർക്രാഫ്റ്റ് പാർക്കിംഗ് സ്ഥലങ്ങൾ, ബാഗേജ് കൈകാര്യം ചെയ്യുന്ന കെട്ടിടം, ജെറ്റ് ഇന്ധന കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു രംഗത്തെത്തി.

അടുത്ത വർഷം അവസാനിക്കുന്ന നിലവിലെ വിപുലീകരണ പ്രവർത്തനങ്ങൾ ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഭാഗമായെത്തുന്ന ആരാധകർക്കുള്ള സേവനം മെച്ചപ്പെടുത്തും. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ നടപടിക്രമങ്ങൾക്കു പുറമെ നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഫിഫ അറബ് കപ്പ് ഖത്തർ 2021, ഫിഫ ലോകകപ്പ് ഖത്തർ 2022 എന്നിവയിൽ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികളടക്കമുള്ള ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ വരുന്ന പ്രധാന ആളുകളുടെ വരവ് സുഗമമാക്കാനുള്ള പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തുകയുണ്ടായി.

അറബ് കപ്പ് 2021, ലോകകപ്പ് 2022 എന്നീ രണ്ട് ചാമ്പ്യൻഷിപ്പുകളിൽ ദോഹ അന്താരാഷ്ട്ര വിമാനത്താവളവും എച്ച്ഐഎയും സഹകരിച്ച് വിമാന ഗതാഗതത്തെ സഹായിക്കുമെന്നും വിപുലീകരണ പ്രവർത്തനങ്ങൾ അതിനു കൂടുതൽ ശക്തി പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button