Qatar

ഹമദ് എയർപോർട്ടിന്റെ വിപുലീകരണം അടുത്ത വർഷം പൂർത്തിയാകുമെന്ന് അൽ ബേക്കർ

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (എച്ച്ഐഎ) വിപുലീകരണം അടുത്ത വർഷം സെപ്തംബറിൽ പൂർത്തിയാകുമെന്ന് വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

“ഞങ്ങൾ വികസിച്ചുകൊണ്ടേയിരിക്കും, നിർത്താൻ പോകുന്നില്ല. ഞങ്ങൾ 180 ലക്ഷ്യസ്ഥാനങ്ങൾ ഉണ്ടായിരുന്നതിൽ നിന്നും ഏകദേശം 130 എണ്ണത്തിലേക്ക് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. വളരെ വിദൂരമല്ലാത്ത ഭാവിയിൽ ഞങ്ങൾ 180 ലക്ഷ്യസ്ഥാനങ്ങളിലേക്കു മടങ്ങും.”  അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയിലും ഖത്തർ എയർവേയ്‌സ് പ്രവർത്തനം നിർത്തിയിരുന്നില്ല. അതിന്റെ തുടക്കം മുതൽ ആളുകളെ സുരക്ഷിതമായി അവരുടെ ഇടങ്ങളിൽ എത്തിക്കാൻ എയർവേയ്സ് കഠിനാധ്വാനം ചെയ്തു. മഹാമാരി സമയത്തും സർവീസ് നിർത്താതിരുന്ന ഒരേയൊരു എയർലൈൻ ഖത്തർ എയർവേയ്‌സ് ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button