Qatar

ഇന്ത്യയിൽ നിർമിക്കുന്ന ഐ ഡ്രോപ്പ് മാരകമായ പ്രത്യാഘാതങ്ങളുള്ളത്, ഖത്തറിലെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന EzriCare Artificial Tears എന്ന ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി.

പ്രസ്തുത ഐഡ്രോപ്പ് ബ്രാൻഡ് ചില സ്ഥലങ്ങളിൽ അന്ധതയ്ക്കും മരണത്തിനും കാരണമായതായി റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ഖത്തറിൽ ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button