Qatar

മഴ പെയ്ത സാഹചര്യത്തിൽ പിക്നിക്കേഴ്സിനു നിർദ്ദേശവുമായി മന്ത്രാലയം

മഴയ്ക്ക് ശേഷം ഖത്തറിലെ കാലാവസ്ഥ സുഖകരമായി മാറിയ സാഹചര്യത്തിൽ സസ്യ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പുൽമേടുകളിലും സമാനമായ പ്രദേശങ്ങളിലും സന്ദർശനം നടത്തുമ്പോൾ നിയുക്ത പാത ഉപയോഗിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പിക്നിക്കേഴ്സിനോട് ആവശ്യപ്പെട്ടു.

പുൽമേടുകളിൽ വാഹനങ്ങൾ പ്രവേശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. “എല്ലാ വർഷവും ഈ സീസണിൽ തഴച്ചുവളരാൻ തുടങ്ങുന്ന ചെടികൾക്കും ഔഷധസസ്യങ്ങൾക്കും മുകളിലൂടെ വണ്ടികൾ ഓടുന്നത് ഒഴിവാക്കാൻ, വാഹനങ്ങളുമായി ആ സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്നുംഞങ്ങൾ എല്ലാവരോടും ആവശ്യപ്പെടുന്നു.” പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.

എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ മന്ത്രി പറഞ്ഞു: “നമ്മുടെ പ്രാദേശിക പരിസ്ഥിതി നമ്മുടെ ദേശീയ പൈതൃകമാണ്, ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, അത് സംരക്ഷിക്കാനും വളർച്ചയ്ക്ക് സംഭാവന നൽകാനും നമുക്ക് കഴിയും.”

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം പുൽമേടുകളിൽ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പാർക്കുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഉപദേശവും മാർഗനിർദേശവും നൽകുന്നതിനും മന്ത്രാലയം പട്രോളിംഗ് നടത്തുന്നു.

പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ MoECC നടത്തുന്നുണ്ട്. മഴക്കാലത്ത് പുൽമേടുകളിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതാണ് പുനരധിവാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button