InternationalQatar

ഹമദ് എയർപോർട്ടിലെ യാത്രക്കാരുടെയും വിമാന സഞ്ചാരത്തിന്റെയും എണ്ണത്തിൽ വർദ്ധനവ്

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) 2022 ജൂണിൽ വിമാന സഞ്ചാരത്തിൽ 39.3% വർധനയും യാത്രക്കാരുടെ എണ്ണത്തിൽ 149.3% വർദ്ധനവും രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) അറിയിച്ചു.

ജൂണിൽ എച്ച്‌ഐ‌എയിലെ വിമാനങ്ങളുടെ പോക്കുവരവുകൾ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 39.3% വർദ്ധിച്ചു. 2021 ജൂണിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണവും 149.3% വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 9.4 ശതമാനം ഇടിവാണ് വിമാന ചരക്കുകടത്തും തപാലിലും ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു.

ക്യുസി‌എ‌എയുടെ ഇൻഫോഗ്രാഫിക്സ് അനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ 13,031 വിമാനങ്ങളാണ് വിമാനത്താവളത്തിൽ എത്തിയത്. ഈ വർഷം ജൂണിൽ അത് 18,155 ആയി ഉയർന്നു. യാത്രക്കാരുടെ കാര്യത്തിൽ കഴിഞ്ഞ വർഷം ജൂണിൽ 1,245,766 പേർ HIA വഴി കടന്നുപോയി, എന്നാൽ 2022 ജൂണിൽ ആ എണ്ണം 3,106, 063 ആയി.

എന്നിരുന്നാലും, ചരക്കുകളുടെയും മെയിലുകളുടെയും ഒഴുക്ക് 2021 ജൂണിൽ 217,212 ആയിരുന്നത് ഈ വർഷം ജൂണിൽ 197,724 ആയി കുറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ എച്ച്‌ഐഎയുടെ വളർച്ചയും തുടർച്ചയായ രണ്ടാം വർഷവും സ്‌കൈട്രാക്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി അംഗീകരിക്കപ്പെട്ടതും വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button