HealthQatar

കൊവിഡ് രോഗികൾക്കുള്ള ചികിത്സ സൗകര്യമായി ഹസം മെബൈരീക്ക് ജനറൽ ആശുപത്രിയെ അനുവദിച്ചു

കൊവിഡ് രോഗികൾക്കുള്ള ചികിത്സാ സൗകര്യമായി ഹസം മെബൈരീഖ് ജനറൽ ആശുപത്രിയെ അനുവദിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ പ്രഖ്യാപിച്ചു. മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ള കൊറോണ വൈറസ് രോഗികളെ ഹസം മെബൈരീക്ക് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും അവിടെ അവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുമെന്നും മെഡിക്കൽ നിരീക്ഷണം ലഭിക്കുമെന്നും അവർ വ്യക്തമാക്കി.

കൊവിഡ് വൈറസ് ബാധിക്കാത്ത, നിലവിൽ ഹസ്ം മെബൈറീഖ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ സ്ഥാപനത്തിന്റെ മറ്റ് സൗകര്യങ്ങളിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ആംബുലൻസ് സേവനത്തിലൂടെ ആശുപത്രിയിലേക്ക് വരുന്ന അടിയന്തര മെഡിക്കൽ കേസുകൾ ചികിത്സിക്കുന്നതിനായി ഹസ്ം മെബൈരീക്ക് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം തുറന്ന് പ്രവർത്തിക്കും.

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മറ്റു പ്രധാന ആശുപത്രികൾ കമ്മ്യൂണിക്കബിൾ ഡിസീസ് സെൻറർ, ക്യൂബൻ ഹോസ്പിറ്റൽ, ഫീൽഡ് ഹോസ്പിറ്റൽ എന്നിവയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button